പിരപ്പമൺകാട് പാടശേഖരത്തിൽ "കന്നിക്കൊയ്‌ത്ത്'

ഇടയ്ക്കോട് പിരപ്പമൺകാട് പാട ശേഖരത്തിൽ നടന്ന കൊയ്ത്തുൽസവം "കന്നി കൊയ്ത്ത് " ബി പി മുരളി ഉദ്ഘാടനം ചെയ്യുന്നു
ആറ്റിങ്ങൽ: ഇടയ്ക്കോട് പിരപ്പമൺകാട് പാടശേഖരത്തിൽ ജില്ലാ പഞ്ചായത്തിന്റെ കാർഷികോപകരണങ്ങളുടെ വിതരണവും "കന്നിക്കൊയ്ത്ത്" എന്ന പേരിൽ കൊയ്ത്താഘോഷവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പാടശേഖരസമിതിക്ക് നൽകിയ കാർഷിക യന്ത്രങ്ങളുടെ കൈമാറൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. കന്നിക്കൊയ്ത്ത് വൈസ് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കർഷക വേഷപ്പകർച്ച മത്സരം നടത്തി. 62 കുട്ടികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം എസ് കാർത്തിക മൊമന്റോ നൽകി. കർഷക സഞ്ചിത നിധി നറുക്കെടുപ്പ് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേമവല്ലി നിർവഹിച്ചു.
ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന് എല്ലാവിധ സഹായവും നൽകുമെന്നും കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ടൂറിസം സാധ്യതകൾ വികസിപ്പിക്കാനുമായി ഹാപ്പിനസ് പാർക്ക് പ്രദേശത്ത് സ്ഥാപിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ ഉറപ്പുനൽകി.
മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് വി ഷൈനി അധ്യക്ഷയായി. പാടശേഖര സമിതി പ്രസിഡന്റ് വി ആർ സാബു, ബിജു മാറ്റാടി, ലിഷാരാജ്, ശ്രീക്കുട്ടി, വിജയകുമാർ, ബി രാജീവ്, വിജു കോരാണി, ശരുൺ എന്നിവർ സംസാരിച്ചു.









0 comments