ഉയരട്ടെ ജന്തർ മന്തർ; പാട്ടും പറച്ചിലുമായി ഡിവൈഎഫ്ഐ

കൊടുങ്ങല്ലൂർ
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, ഉയരട്ടെ ജന്തർ മന്തർ എന്നാ മുദ്രാവാക്യവുമായി കോട്ടപ്പുറം ആംഫി തിയറ്ററിൽ പാട്ടും പറച്ചിലും പരിപാടി സംഘടിപ്പിച്ചു. നോവലിസ്റ്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി എച്ച് നിയാസ് അധ്യക്ഷനായി. ഊരാളി മാർട്ടിൻ സമരത്തെരുവിലെ പാട്ടും പറച്ചിലും അവതരിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി റോസൽ രാജ്, കൊടുങ്ങല്ലൂർ ബ്ലോക്ക് സെക്രട്ടറി സി കെ ഹാരിസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുകന്യ ബൈജു, സി എസ് സംഗീത്, എറിൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു.









0 comments