വിജ്ഞാനോത്സവം

വിജ്ഞാനോത്സവ വിജയികൾക്ക് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ സർട്ടിഫിക്കറ്റ് നൽകുന്നു
നന്തിക്കര
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പറപ്പൂക്കര പഞ്ചായത്തിന്റെയും നേതൃത്വത്തിൽ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം നടത്തി. നന്തിക്കര സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ബിന്ദു സുരേഷ് അധ്യക്ഷയായി. എഴുത്തുകാരന്‍ സുധീഷ് ചന്ദ്രൻ മുഖ്യാതിഥിയായി. പി ടി രാധിക, കെ കെ രാജൻ, എം ശിഖാമണി, രാജൻ നെല്ലായി, സുനിൽ കൈതവളപ്പിൽ എന്നിവർ സംസാരിച്ചു.









0 comments