Deshabhimani

print edition 25 പഞ്ചനക്ഷത്ര ബാർ ഹോട്ടൽ തുടങ്ങുമെന്ന്‌ മുഖ്യമന്ത്രി; നിക്ഷേപകർ ആരെന്നതിൽ ദുരൂഹത

vdms bars
avatar
സ്വന്തം ലേഖകൻ

Published on Oct 05, 2026, 02:04 AM | 1 min read

തിരുവനന്തപുരം: അജ്ഞാത ‘സ്‌പോൺസർ’മാർ വീണ്ടും നിക്ഷേപവുമായി രംഗത്ത്. ഇത്തവണ സംസ്ഥാനത്ത്‌ പുതിയ 25 പഞ്ചനക്ഷത്ര ബാർ ഹോട്ടൽ തുടങ്ങുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പക്ഷേ നിക്ഷേപകർ ആരെന്ന് വെളിപ്പെടുത്താന്‍ തയ്യാറല്ല. പ്രമുഖ ഹോട്ടൽ ഗ്രൂപ്പാണ് പുതിയ ഹോട്ടലുകള്‍ തുടങ്ങാന്‍ സമ്മതിച്ചതെന്ന സതീശന്റെ പ്രഖ്യാപനത്തിലാണ്‌ ദുരൂഹ നീക്കം പുറത്തായത്‌.


കൊച്ചി ഗ്രാൻഡ് ഹയാത്തിൽ കെ പി ഹോർമിസ് സ്‌മാരക പ്രഭാഷണത്തിലാണ്‌ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പഞ്ചനക്ഷത്ര ഹോട്ടലാകുമ്പോൾ ബാർ നിർബന്ധം. അതാരെന്നുപറഞ്ഞാൽ മദ്യമൊഴുക്കാനുള്ള ഡീൽ പൊളിയുമെന്നറിയാവുന്നതിനാലാണ്‌ ഒളിച്ചുകളി.


വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാന്‍ മദ്യക്കന്പനികൾക്കുവേണ്ടി നികുതി പകുതിയോളം കുറച്ചു യുഡിഎഫ് സര്‍ക്കാര്‍. ഇതിന്‌ പിന്നാലെയാണ്‌ പഞ്ചനക്ഷത്ര ഹോട്ടൽ പ്രഖ്യാപനം. നേരത്തേ കൊച്ചിയിൽ ചർച്ച നടത്തിയ നിക്ഷേപകഗ്രൂപ്പിന്റെ പേരും സതീശൻ പറഞ്ഞിട്ടില്ല. മലപ്പുറത്തേക്കുള്ള വിമാനയാത്രയുടെ സ്‌പോൺസർ ആരെന്നും വെളിപ്പെടുത്തിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home