print edition വിലയുണ്ടായിട്ടെന്ത്, വിൽക്കാൻ വേണ്ടേ; പ്രതീക്ഷയുടെ ‘തിരി’യണഞ്ഞ് കുരുമുളക് കർഷകർ

സ്വന്തം ലേഖിക
Published on Oct 05, 2026, 02:42 AM | 1 min read
കോഴിക്കോട്: കറുത്ത പൊന്നിന്റെ വില കുതിക്കുമ്പോഴും ഉൽപ്പാദനം കുറയുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കുരുമുളക് നാടന് 67,500 രൂപയാണ് ശനിയാഴ്ചത്തെ വിപണിവില. ചേട്ടന് 69,000 രൂപയും വയനാടന് 70,000 രൂപയുമാണ് ക്വിന്റലിന് വില. വില കൂടുമ്പോഴും അതിന്റെ പ്രയോജനം ലഭിക്കാതെ പ്രതിസന്ധിയിലാണ് കര്‍ഷകര്‍.
ദ്രുതവാട്ടം പോലുള്ള രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് ഉൽപ്പാദനം കുറയാന്‍ പ്രധാന കാരണം. 2005–- 06 കാലയളവില്‍ 2.37 ലക്ഷം ഹെക്ടറിലാണ് ജില്ലയിൽ കുരുമുളക് കൃഷി ഉണ്ടായിരുന്നത്. ഈ വര്‍ഷം അത് 70,000 ഹെക്ടറിലേക്ക് കുറഞ്ഞു. ഉല്‍പ്പാദനം 87,000 ടണ്ണില്‍നിന്ന് 21.714 ടണ്‍ ആയി കുറഞ്ഞു. 20 വര്‍ഷത്തെ കണക്കെടുത്താൽ ഒന്നര ലക്ഷം ഹെക്ടറിലെ കൃഷിയാണ് ഇല്ലാതായത്. ഹെക്ടറില്‍ 422 കിലോ ആയിരുന്നു മുന്‍വര്‍ഷത്തെ ഉല്‍പ്പാദനം.
ഇത്തവണ 311 കിലോയായി കുറഞ്ഞു. കര്‍ണാടകത്തിൽനിന്ന് ഉൾപ്പെടെ കുറഞ്ഞ വിലയിൽ കുരുമുളക് കേരളത്തിലെത്താറുണ്ട്. വിയറ്റ്നാമിൽനിന്നും മലേഷ്യയിൽ നിന്നുമെല്ലാം ഗുണനിലവാരം കുറഞ്ഞ കുരുമുളക് നേപ്പാൾ, ശ്രീലങ്ക വഴിയും എത്തുന്നു. മുടക്കുമുതൽ തിരികെ കിട്ടാതെ വരുന്നതിനാൽ പരമ്പരാഗത കര്‍ഷകര്‍ ഉൾപ്പെടെ മറ്റു മേഖലകളിലേക്ക് മാറുന്നുണ്ട്. അടുത്ത സീസണിൽ ഹെക്ടറില്‍ 2500 കിലോയിലധികം വിളവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. നവംബര്‍ മുതൽ ജനുവരിവരെയുള്ള മാസങ്ങളിലാണ് സാധാരണയായി കുരുമുളക് വിളവെടുപ്പ്.









0 comments