Deshabhimani

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ
പ്രചരിപ്പിച്ചയാൾ പിടിയിൽ

Handcuff
വെബ് ഡെസ്ക്

Published on Oct 05, 2026, 02:50 AM | 1 min read

തിരുവനന്തപുരം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ്‌ സഹീറാണ്‌ (26) അറസ്റ്റിലായത്‌. അമ്പൂരി സ്വദേശിയായ യുവതിയാണ്‌ പരാതിക്കാരി. നഴ്‌സിങ്‌ വിദ്യാർഥിനിയായ യുവതിയും മുഹമ്മദ്‌ സഹീറും മെയ്‌ മാസത്തിലാണ്‌ വിവാഹിതരായത്‌. മുട്ടടയിൽ വാടകയ്ക്ക്‌ താമസിക്കുമ്പോൾ മുഹമ്മദ്‌ സഹീർ പീഡനം ആരംഭിച്ചു.


തന്നെ കെട്ടിയിട്ട്‌ മർദിക്കുമായിരുന്നുവെന്നും യുവതി പൊലീസിനോട്‌ പറഞ്ഞു. ക്രൂരമായ മർദനവും ലൈംഗിക പീഡനവും ആരംഭിച്ചതോടെ പെൺകുട്ടി രക്ഷപ്പെട്ട്‌ കോളേജ്‌ ഹോസ്റ്റലിലേക്ക്‌ പോയി. ഇതോടെ പ്രതി സ്വകാര്യദൃശ്യങ്ങൾ വാട്‌സാപ്‌ ഗ്രൂപ്പ്‌, ഇൻസ്റ്റഗ്രാം, ടെലഗ്രാം എന്നിവയിലൂടെ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. കോളേജ്‌ അധ്യാപകരാണ്‌ പൊലീസിൽ കേസ്‌ നൽകുന്നതിനുൾപ്പെടെ ഇടപെട്ടത്‌. മണ്ണന്തല പൊലീസിലാണ്‌ പരാതി നൽകിയത്‌. കോടതി റിമാൻഡ്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home