Deshabhimani

ലേബർ കോഡുകൾ പിൻവലിക്കുക

Automobile Sales and Service Employees Association

കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ്‌ സർവീസ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 02:35 AM | 1 min read

കൊച്ചി


തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന്‌ കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ്‌ സർവീസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ കെ റിയാസ്,- രശ്മി സുനിൽ നഗറിൽ (എറണാകുളം ആശിർഭവൻ) ചേർന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ് ഉദ്ഘാടനംചെയ്തു.


യൂണിയൻ ജില്ലാ പ്രസിഡന്റ് എ ജി ഉദയകുമാർ അധ്യക്ഷനായി. കെ എൻ സുനിൽകുമാർ രക്തസാക്ഷിപ്രമേയവും എം ജെ ജോസ്‌ലീന അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി യു കെ ഷാജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ ബി രാജേഷ് കണക്കും സംസ്ഥാന ജനറൽ സെക്രട്ടറി എ കെ രജീഷ് ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മോൻസി പോൾ, ട്രഷറർ പി സന്തോഷ് കുമാർ, പി ബി പ്രസാദ്, ആനന്ദ് പി ചിറയത്ത് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: എ ജി ഉദയകുമാർ (പ്രസിഡന്റ്‌), കെ എൻ സുനിൽകുമാർ, പി എം ബെൻസി (വൈസ്‌ പ്രസിഡന്റുമാർ), യു കെ ഷാജി (സെക്രട്ടറി), പി ബി പ്രസാദ്‌, നെൽസൺ ജോസഫ്‌ (ജോയിന്റ്‌ സെക്രട്ടറിമാർ), രാജേഷ് എബി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home