വൊക്കേഷണൽ എക്സലൻസ് പുരസ്കാരം ഡോ. തോമസ് കോശിക്ക്

"വൊക്കേഷണൽ എക്സലൻസ് പുരസ്കാരം' കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയിൽനിന്ന് ഡോ. തോമസ് കോശി ഏറ്റുവാങ്ങുന്നു
കൊച്ചി
ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷനും ലിസി ആശുപത്രിയും സംഘടിപ്പിച്ച ഹൃദയസംഗമം ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷനായി.
ഹാർട്ട് കെയർ ഫൗണ്ടേഷന്‍, "വൊക്കേഷണൽ എക്സലൻസ് പുരസ്കാരം' കാർഡിയോതൊറാസിക് അനസ്തേഷ്യ വിദഗ്ധനും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ സീനിയർ ഗ്രേഡ് പ്രൊഫസറുമായ ഡോ. തോമസ് കോശിക്ക് സമ്മാനിച്ചു. എക്കോ കാർഡിയോഗ്രഫി പരിശോധനകളിൽ രാജ്യത്തെ പ്രഗല്‌ഭനായ അനസ്തേഷ്യ ഡോക്ടർമാരിൽ ഒരാളാണ് അദ്ദേഹം.
അമ്പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ വിശിഷ്ടാതിഥിയായി. ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടന്റും ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ഡോ. ജോ ജോസഫ്, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോൺ ടി ജോൺ, ലിമി റോസ് ടോം എന്നിവർ സംസാരിച്ചു. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും സംഗമവും ക്ലാസും മെഡിക്കൽ പാനൽ ചർച്ചയും നടന്നു.









0 comments