Deshabhimani

വർഗീയതയ്‌ക്കെതിരെ സാംസ്കാരിക 
പ്രതിരോധമൊരുക്കണം: തോമസ്‌ ഐസക്‌

munthirivallikal thalirthu

വി കെ എസ് ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനവും സാംസ്കാരിക സംഗമവും സിപിഐ എം 
കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 02:00 AM | 1 min read

വൈക്കം വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ സാംസ്കാരിക പ്രതിരോധം ഒരുക്കണമെന്നും അതിനായി പൊതു സാംസ്കാരിക ഇടങ്ങൾ തിരിച്ചുപിടിക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക് പറഞ്ഞു. ഉത്സവപ്പറമ്പുകളുടെ സാംസ്കാരിക സ്വഭാവം വീണ്ടെടുക്കണം. മതേതര ഉത്സവങ്ങൾ നാട്ടിലെമ്പാടും രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വൈക്കത്ത് സംഘടിപ്പിച്ച വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനവും സാംസ്കാരിക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി രാജശേഖരൻ അധ്യക്ഷനായി. തബല വാദക രത്നശ്രീ അയ്യർ, നടൻ വൈക്കം ഭാസി, ഗാനരചയിതാവ് അജീഷ് ദാസൻ, ലിറ്ററേച്ചർ ഫോട്ടോഗ്രഫർ ഡി മനോജ്, നാടകപ്രവർത്തകൻ പ്രദീപ് മാളവിക, കഥാകൃത്ത് കെ ആർ ബീന, കലാജാഥ അഭിനേതാവും പരിശീലകനുമായ എൻ വേണുഗോപാലൻ, ചെണ്ട വിദഗ്ധൻ തേരൊഴിൽ രാമക്കുറുപ്പ്, കലാജാഥ അഭിനേതാവ് ഇ എം ചന്ദ്രൻ എന്നിവരെ ആദരിച്ചു. സി എസ് ശ്രീകുമാർ, സി ശശി, അംബരീഷ് ജി വാസു എന്നിവർ സംസാരിച്ചു. "സംഗീതം പ്രതിരോധം: ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ "പാട്ടും പറച്ചിലും' പരിപാടിയോടെയാണ് മൂന്നാംദിവസത്തെ സാംസ്കാരിക ഉത്സവം ആരംഭിച്ചത്. പി കെ മേദിനിയെ തോമസ് ഐസക്ക് പൊന്നാടയണിയിച്ച് ആദരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സയൻസ് സ്ലാം പരിപാടിയുടെ പോസ്റ്റർ ജിസ് ജോസഫിന് നൽകി പ്രകാശിപ്പിച്ചു. വി കെ എസ് ശാസ്ത്ര സാംസ്കാരിക ഉത്സവത്തിന്റെ തുടർച്ചയായി സംസ്ഥാനത്തുടനീളം 150 കേന്ദ്രങ്ങളിൽ ശാസ്ത്ര സാംസ്കാരിക ഉത്സവങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home