പെലാജിക്ക് വല ഉപയോഗിച്ചുള്ള മീൻപിടിത്തം തടയണം

വൈപ്പിൻ
പെലാജിക്ക് വല ഉപയോഗിച്ചുള്ള മീൻപിടിത്തവും ചെറുമീനുകളെ പിടിക്കുന്നതും തടയണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) വൈപ്പിൻ ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. കാളമുക്കിൽ സ്വകാര്യ ഷിപ്‌യാർഡിന്റെ കായൽ കൈയേറ്റം തടയുക, എടവനക്കാട് ടെട്രാപോഡ് കടൽഭിത്തി നിർമാണം വേഗത്തിലാക്കുക, തീരദേശറോഡിന്റെ നിർമാണം ഉടൻ ആരംഭിക്കുക എന്നീ പ്രമേയങ്ങളും കൺവൻഷൻ അംഗീകരിച്ചു.
കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശർമ ഉദ്ഘാടനം ചെയ്തു. ഞാറക്കൽ സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവൻഷനിൽ ഏരിയ പ്രസിഡന്റ് എ കെ ഗിരീഷ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ലോക്കൽ സെക്രട്ടറി പി ഡി ലൈജു, യൂണിയൻ ജില്ലാ സെക്രട്ടറി യേശുദാസ് പറപ്പിള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ കെ ശശി, ഇ വി സുധീഷ്, കെ കെ പുഷ്കരൻ, എ കെ ഉല്ലാസ് എന്നിവർ സംസാരിച്ചു. ഏരിയ ഭാരവാഹികൾ: ഇ വി സുധീഷ് (പ്രസിഡന്റ്), എ കെ ഉല്ലാസ് (സെക്രട്ടറി), പി ജി ജയകുമാർ (ട്രഷറർ).









0 comments