സിഐടിയു ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

സിഐടിയു ജില്ലാ സമ്മേളനം കായംകുളത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
എം സുരേന്ദ്രൻ നഗർ (കായംകുളം ജിഡിഎം ഓഡിറ്റോറിയം
) സിഐടിയു 17–ാമത് ജില്ലാ സമ്മേളനത്തിന് കള്ളിക്കാട് രക്തസാക്ഷികളുടെ സ്‌മരണകളിരമ്പുന്ന കായംകുളത്തിന്റെ മണ്ണിൽ ആവേശത്തുടക്കം. തൊഴിലാളി സമരചരിത്രത്തിന്റെ ജ്വലിക്കുന്ന ഓർമകൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ എം സുരേന്ദ്രൻ നഗറിൽ (ജിഡിഎം ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യ വൈസ്‌പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനംചെയ്‌തു. ജില്ലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിഐടിയുവിലെ 2,32,360 അംഗങ്ങളെ പ്രതിനിധീകരിച്ച് 430 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ ജെ മേഴ്‌സിക്കുട്ടിയമ്മ പുഷ്‌പ്പചക്രമർപ്പിച്ചു. നേതാക്കളും സമ്മേളന പ്രതിനിധികളും പുഷ്‌പാർച്ചന നടത്തി. തുടർന്ന് പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് ജില്ലാ പ്രസിഡന്റ് എച്ച് സലാം രക്തപതാക ഉയർത്തി. എച്ച് സലാം അധ്യക്ഷനായി. കെ പ്രസാദ് രക്തസാക്ഷി പ്രമേയവും എൻ ആർ ബാബുരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ മഹേന്ദ്രൻ കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം സെക്രട്ടറി ബി അബിൻഷ സ്വാഗതം പറഞ്ഞു. എച്ച് സലാമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ്, സംസ്ഥാന നേതാക്കളായ സി ബി ചന്ദ്രബാബു, കെ എച്ച് ബാബുജാൻ, പി പി ചിത്തരഞ്‌ജൻ, സുനിത കുര്യൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. തിങ്കൾ രാവിലെ പൊതുചർച്ച തുടരും.
സബ് കമ്മിറ്റികൾ
(പ്രമേയം) കെ പ്രസാദ് (കൺവീനർ), എൻ ആർ ബാബുരാജ്, കെ കെ അശോകൻ, പി എസ് ഷാജി, കെ ആർ ഭഗീരഥൻ, എം കെ മനോജ്, ആർ ഹരിദാസൻനായർ, കോശി അലക്‌സ്, മനു ദിവാകരൻ, പ്രദീപ്‌തി സജിത്ത്, സുരേശ്വരിഘോഷ്, വി ബി അശോകൻ, വി എസ് മണി, സി കെ സുരേന്ദ്രൻ. ക്രഡൻഷ്യൽ – ജി രാജമ്മ (കൺവീനർ), കെ പി പ്രദീപ്, എസ് അനിരുദ്ധൻ, എം കൃഷ്‌ണലത, കെ കെ ചന്ദ്രൻ, പി പി പവനൻ, എം എം അനസ് അലി, പി ഐ ഹാരിസ്, എം സുനിൽകുമാർ, ബി എസ് ബെന്നി, പി യു ശാന്താറാം, വി കെ ബൈജു. മിനിട്ട്‌സ് – സി വി ജോയ് (കൺവീനർ), ഗീതഭായ്, പി ടി പ്രതീപൻ, ടി എം ഷെരീഫ്, യു രാജുമോൻ, കെ പി പ്രതാപൻ, പി ഷാജിമോഹൻ.









0 comments