അനധികൃതമായി മണൽ കടത്തിയയാൾ അറസ്റ്റിൽ

പൊലീസ് പിടിച്ചെടുത്ത മണൽ
ആലുവ
ആലുവ പെരിയാറിൽനിന്ന് അനധികൃതമായി കടത്തിയ ഒരു ലോഡ് മണൽ പൊലീസ് പിടിച്ചു. വാഹനത്തിന്റെ ഡ്രൈവർ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ വീട്ടിൽ ധനേഷ് മുരളീധര(38)നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
ധനേഷ് മുരളീധരൻ
ഞായർ പുലർച്ചെ പെരിയാറിൽനിന്ന് വാരി കടത്തുകയായിരുന്ന മണൽ, മഹിളാലയം പാലത്തിനടുത്തുവച്ചാണ് പൊലീസ് പിന്തുടർന്ന് പിടിച്ചത്. കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ആലുവയിലെ അനധികൃതമണൽകടത്ത് പൊലീസിലെ ചിലരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് പരിശോധന കടുപ്പിച്ചത്.
ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി എം ഷമീർ, എസ് ഐ രഞ്ജിത്ത് മാത്യു, സിപിഒമാരായ എസ് അഖിൽ, സ്റ്റാൻലി വർഗീസ്, ഹരികൃഷ്ണൻ, എം എസ് അതുൽ, അനന്തു എന്നിവരാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത്. മണൽവാരൽ സംഘത്തിനെതിരെ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.









0 comments