കേരളത്തോണിന് സ്വീകരണം നല്‍കി

കേരളത്തോണിന് ശ്രീനാരായണപുരത്ത് നൽകിയ സ്വീകരണം
കൊടുങ്ങല്ലൂർ
ലഹരിവിമുക്തവും ഊർജസ്വലതയും ആരോഗ്യമുള്ളതുമായ കേരളം എന്ന ആശയത്തില്‍ നടത്തുന്ന കേരളത്തോണിന് ശ്രീനാരായണപുരത്ത് സ്വീകരണം നൽകി. പനങ്ങാട് ഹയർസെക്കന്‍ഡറി സ്‍കൂളിൽ നൽകിയ സ്വീകരണത്തില്‍ ലോക മാരത്തോണുകളിലെ വിജയിയും സ്‌കൂള്‍ പൂർവവിദ്യാർഥിയുമായ ടി പി സജിത്തിന്റെ ഓട്ടവും ഉണ്ടായി. 14 പേർ ചേർന്ന ഈ കേരളത്തോൺ സ്വീകരണ സമ്മേളനം കെ കെ വത്സരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ടി കെ രമേഷ് ബാബു അധ്യക്ഷനായി. 14 ദിവസംകൊണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തോൺ നയിക്കുന്നത് സജിത്ത് പനങ്ങാടാണ്. എം എസ് മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഷാജി, സുമതി സുന്ദരൻ, ജില്ലാ പഞ്ചായത്തംഗം ഷക്കീല സുനിൽ പി മേനോൻ, മതിലകം പഞ്ചായത്ത് സെക്രട്ടറി രാംദാസ്, കെ രഘുനാഥ്, ഡിവൈഎസ്‌പി രതീഷ് കുമാർ, രാജ്‍മോഹൻ, പ്രിൻസിപ്പല്‍ ഇ കെ ശ്രീജിത്ത്, ഹെഡ്‍മിസ്ട്രസ് ടി ആർ രേഖ, കമാൽ കാട്ടകത്ത് എന്നിവർ സംസാരിച്ചു.









0 comments