ad
Deshabhimani

കേരള കലാമണ്ഡലത്തിൽ 
കലാ പാഠപുസ്തകങ്ങൾ പ്രകാശിപ്പിച്ചു

കലാമണ്ഡലം കലാ വിഷയങ്ങളുടെ പാഠപുസ്തകം കലാമണ്ഡലം ഗോപി  പ്രകാശിപ്പിക്കുന്നു

കലാമണ്ഡലം കലാ വിഷയങ്ങളുടെ പാഠപുസ്തകം കലാമണ്ഡലം ഗോപി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 19, 2026, 12:00 AM | 1 min read

ചെറുതുരുത്തി

കേരള കലാമണ്ഡലത്തിൽ ആദ്യമായി നടപ്പിലാക്കുന്ന കലാ വിഷയങ്ങളുടെ പാഠപുസ്തക പ്രകാശനം കൂത്തമ്പലത്തിൽ നടന്നു. കലാമണ്ഡലം ഗോപി പ്രകാശിപ്പിച്ചു. കലാമണ്ഡലം എം പി എസ് നമ്പൂതിരി ഏറ്റുവാങ്ങി. കലാമണ്ഡലത്തിലെ പതിനാല് കലാവിഷയങ്ങൾക്കാണ്‌ പാഠപുസ്തകം രൂപപ്പെടുത്തിയത്. എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ കേരള കലാമണ്ഡലത്തിലെ അധ്യാപകരുടെയും വിഷയ വിദഗ്ധരുടെയും സഹായത്തോടെയാണ് എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ കലാവിഷയങ്ങളുടെ പാഠപുസ്‌തകങ്ങൾ തയ്യാറാക്കിയത്. പ്രകാശന ചടങ്ങിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി അനന്തകൃഷ്ണൻ അധ്യക്ഷനായി. പാഠ്യപദ്ധതിയെ കുറിച്ച് എസ്‌സിഇആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് വിശദീകരണം നൽകി. കലാമണ്ഡലം രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ , ശിവൻ നമ്പൂതിരി, കലാമണ്ഡലം ക്ഷേമാവതി, ചെർപ്പുളശേരി ശിവൻ, കലാമണ്ഡലം ഗോപിനാഥ പ്രഭ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ , എസ്‌സിഇആർടി റിസർച്ച് ഓഫീസർ സതീഷ് കുമാർ, നൃത്തവിഭാഗം അസി. പ്രൊഫസർ ഡോ. രചിത രവി, പി വി ഷിനോജ്, കലാമണ്ഡലം ഹരിദാസൻ, കലാമണ്ഡലം അരുൺ വാര്യർ, ശ്രീലക്ഷ്മി പ്രദീപ്, ഡോ. ബി കെ റീന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home