തോരണയുദ്ധം കഥകളി ശ്രദ്ധേയമായി

തൃശൂർ കഥകളി ക്ലബ്ബിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി പാറമേക്കാവ് ക്ഷേത്രത്തിൽ തോരണയുദ്ധം കഥകളി അവതരിപ്പിക്കുന്നു
തൃശൂർ
തൃശൂർ കഥകളി ക്ലബ്ബിന്റെ 791–-ാമത് പ്രതിമാസ പരിപാടി പാറമേക്കാവ് ദേവസ്വത്തിന്റെ സഹകരണത്തോടെ പാറമേക്കാവ് ക്ഷേത്രത്തിൽ അരങ്ങേറി. രാമായണ മാസാചരണത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ കഥകളിക്ക് അരങ്ങൊരുക്കിയത്. തോരണയുദ്ധം കഥകളിയാണ് അവതരിപ്പിച്ചത്. ഹനുമാനായി കലാമണ്ഡലം തുളസി കുമാറും, രാവണനായി കലാണ്ഡലം ശിബി ചക്രവർത്തിയും രംഗത്തെത്തി. സദനം ജ്യോതിഷ്‌ബാബു, കലാമണ്ഡലം കാർത്തിക് വായ്പാട്ടിലും കലാമണ്ഡലം ശ്രീഹരി, കലാമണ്ഡലം ശ്രീരാഗ് ചെണ്ടയിലും കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം രഞ്ജിത്ത് എന്നിവർ മദ്ദളത്തിലും പക്കമേളമൊരുക്കി.










0 comments