ad
Deshabhimani

ഞാറ്റുവേല കാർഷികോത്സവത്തിന്‌ തുടക്കം

ഞാറ്റുവേല കാർഷികോത്സവം മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യുന്നു

ഞാറ്റുവേല കാർഷികോത്സവം മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 12:40 AM | 1 min read

നെല്ലായി

പറപ്പൂക്കര പഞ്ചായത്ത് സോഷ്യൽ വെൽഫെയർ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഞാറ്റുവേല കാർഷികോത്സവം മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ ആർ നാരായണൻകുട്ടി അധ്യക്ഷനായി. എസ്എസ്എൽസി–പ്ലസ്ടു ഉന്നതവിജയികളെ പഞ്ചായത്ത് പ്രസിഡന്റ്‌ ബീന സുരേന്ദ്രൻ അനുമോദിച്ചു. സംഘത്തിൽ ആരംഭിക്കുന്ന സ്വർണപ്പണ്ടം വായ്പ സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരം താമരച്ചാൽ പാടശേഖര സമിതി സെക്രട്ടറി എം വി നാരായണന് മന്ത്രി സമ്മാനിച്ചു. നടീൽ വസ്തുക്കൾ അടക്കമുളള 10 സ്റ്റാളുകളും കാർഷിക സർവകലാശാലയുടെ സഞ്ചരിക്കുന്ന വിത്തുവണ്ടിയും കാർഷികോത്സവത്തിലുണ്ട്‌. ​കൊടകര നേത്രജ്യോതി കണ്ണാശുപത്രി നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാന്പ്‌ നടത്തി. പഞ്ചായത്ത് അംഗം കെ കെ രാജൻ, സംഘം വൈസ് പ്രസിഡന്റ്‌ എം എ ജോൺസൺ, സെക്രട്ടറി നിഷ ജയരാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home