ad
Deshabhimani

print edition വ്യാജ വാർത്താനിർമിതി 
ഗൂഢാലോചനയോ: എം എ ബേബി

M A Baby Press Meet

എം എ ബേബി

avatar
സ്വന്തം ലേഖകൻ

Published on Jul 18, 2026, 01:25 AM | 1 min read

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശന്റെ മൂകാംബിക സന്ദർശനത്തെ വിമർശിച്ചുവെന്നതരത്തിൽ പ്രചരിപ്പിച്ച വ്യാജവാർത്തയുടെപിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്‌ വസ്‌തുതയെന്തെന്ന്‌ പരിശോധിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിക്കാൻ പാടില്ലായിരുന്നു. ചോദ്യവും ഉത്തരവും സംശയാസ്‌പദമാണ്‌. സതീശന്റെ ഇത്തരത്തിലുള്ള ആദ്യ പ്രതികരണമല്ല ഇത്‌. ഉത്തരേന്ത്യൻ മാധ്യമപ്രർത്തകന്റെ ചോദ്യത്തിനാണ്‌ സതീശന്റെ പ്രതികരണമെന്നാണ്‌ മനസ്സിലാക്കുന്നത്‌. സ്വകാര്യവിമാനത്തിൽ സതീശൻ നടത്തിയ നിഗൂഢമായ മംഗുളൂരു യാത്രയെക്കുറിച്ചാണ്‌ താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നും എം എ ബേബി പറഞ്ഞു.


വി ഡി സതീശൻ താർക്കികനല്ല, കുതർക്കക്കാരനാണ്‌. മംഗളൂരു യാത്ര സംബന്ധിച്ച്‌ ആളുകൾക്ക്‌ മനസ്സിലാകുന്ന വിശദീകരണം സതീശൻ നൽകിയിട്ടില്ല. ഇത്തരം ചർച്ചകൾക്ക്‌ തടയിടാൻ നടത്തിയ വളച്ചൊടിക്കലായിരുന്നു ചോദ്യവും ഉത്തരവും. കമ്യൂണിസ്റ്റുകാർ ആരാധനാലയങ്ങളിൽ പോകുന്നവർക്ക്‌ എതിരാണെന്ന പ്രചാരണം നടത്തി സതീശനെ രക്ഷിക്കാനാണ്‌ ലക്ഷ്യം. കൃത്രിമമായി നിർമിച്ച വാർത്ത ദേശീയതലത്തിലും ചർച്ചയാക്കാൻ ശ്രമിക്കുന്നു. സിപിഐ എം ജനറൽ സെക്രട്ടിയെന്ന നിലയിലോ മുന്പോ ആരുടെയും ക്ഷേത്രസന്ദർശനത്തെ എതിർത്തിട്ടില്ല. എതിർത്തിട്ടുള്ളത്‌ ഭരണഘടനാപദവി വഹിക്കുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അയോധ്യക്ഷേത്രത്തിൽ നടത്തിയ പ്രാണപ്രതിഷ്‌ഠയെ മാത്രമാണ്‌.


വസ്‌തുത പരിശോധിക്കാതെയും ‘ഇര’യായ തന്റെ ഭാഗം കേൾക്കാതെയും വാർത്ത നൽകിയ മാതൃഭൂമി മാധ്യമധർമമാണ്‌ ലംഘിച്ചത്‌. എം വി ശ്രേയാംസ്‌ കുമാറിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്‌. വസ്‌തുതകൾ വെള്ളിയാഴ്‌ചത്തെ പത്രത്തിൽ നൽകിയെന്ന്‌ മനസ്സിലാക്കുന്നു. അതിൽ നന്ദിയും അറിയിച്ചിട്ടുണ്ട്‌. എന്നാൽ എങ്ങനെയാണ്‌ കെട്ടുകഥ അച്ചടിച്ചുവന്നത്‌ എന്നതിൽ മാതൃഭൂമി വിശദീകരണം നൽകിയിട്ടില്ല–എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home