ad
Deshabhimani

print edition വഖഫ്‌ ബോർഡ്‌ 
സുപ്രീംകോടതിയിൽ

WAQF.jpg
വെബ് ഡെസ്ക്

Published on Jul 18, 2026, 01:34 AM | 1 min read

ന്യൂഡൽഹി: നയപരമായ തീരുമാനങ്ങളെടുക്കുന്നതിൽനിന്ന്‌ വിലക്കിയ ഹൈക്കോടതി വിധിയിൽ സുപ്രീംകോടതിയിൽ അപ്പീൽനൽകി സംസ്ഥാന വഖഫ്‌ ബോർഡ്‌. വിഷയം അടിയന്തരമായി കേൾക്കാമെന്ന്‌ സമ്മതിച്ച ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ച്‌ തിങ്കളാഴ്ചത്തേക്ക്‌ കേസ്‌ ലിസ്‌റ്റ്‌ ചെയ്‌തു. വഖഫ് ബോർഡിന്റെ ഘടനയെ ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കവേയാണ്‌ കോടതി, അനുമതിയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന്‌ ബോർഡിനെ വിലക്കിയത്‌.ബോർഡിന്റെ അഭിഭാഷകൻ വി ചിദംബരേഷ്‌ അപ്പീൽ പരാമർശിച്ചതോടെയാണ്‌ അടിയന്തരമായി ലിസ്‌റ്റ്‌ ചെയ്‌തത്‌. അഭിഭാഷകൻ കെ ആർ സുഭാഷ്‌ ചന്ദ്രനും ഹാജരായി.


ഇതിന്‌ പുറമേ വഖഫ്‌ ബോർഡ്‌ അംഗങ്ങളായ എ എ റഹിം എംപി, ഉമർ ഫൈസി മുക്കം, പി യു അലി, ഡോ. സറീന സലാം, സുമിത നിസാഫ്‌, സി കെ ഉസ്‌മാൻ ഹാജി എന്നിവരും അപ്പീൽ ഫയൽ ചെയ്‌തിട്ടുണ്ട്‌. ഇവയും തിങ്കളാഴ്‌ച കേൾക്കും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home