ഓണാട്ടുകര ഒരുങ്ങി
കർഷകസംഘം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

ചാരുംമൂട്
കേരള കർഷകസംഘം ജില്ലാ സമ്മേളനം 18,19 തീയതികളിൽ ആർ സുരേഷ് കുമാർ നഗറിൽ (ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ)ചേരും. 18ന് രാവിലെ 9ന് രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്‌ക്ക് ശേഷം പ്രതിനിധി സമ്മേളനനഗറിൽ ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സെൻട്രൽ കിസാൻ കൗൺസിൽ അംഗം കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യും. ജി ഹരിശങ്കർ അധ്യക്ഷനാകും. സ്വാഗതസംഘം ചെയർമാൻ ബി ബിനു സ്വാഗതംപറയും. ജില്ല സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടന റിപ്പോർട്ടും അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, ഗോപി കോട്ടമുറിക്കൽ, ഓമല്ലൂർ ശങ്കരൻ, ജോർജ് മാത്യു, എൻ ആർ സക്കീന, മുരളി പെരുനല്ലി, സി എസ് സുജാത, ആർ നാസർ എന്നിവർ പങ്കെടുക്കും. 15 ഏരിയ കമ്മിറ്റികളിൽനിന്ന് 300 പ്രതിനിധികളും നേതാക്കളും പങ്കെടുക്കും. 19ന് രാവിലെ ഒന്പതുമുതൽ പൊതുചർച്ച തുടരും. വത്സൻ പനോളിയും സി ശ്രീകുമാർ ഉണ്ണിത്താനും മറുപടി നൽകും. തുടർന്ന് തെരഞ്ഞെടുപ്പ്. കാർഷികപ്രശ്‌നങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കും. ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി സംഘാടകസമിതി ചെയർമാൻ ബി ബിനു, കൺവീനർ ആർ ശശികുമാർ എന്നിവർ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, ബി ബിനു, ജി രാജമ്മ, ആർ ശശികുമാർ, എസ് രാമകൃഷ്ണൻ, ബി അശോക് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സെപ്തംബർ 18,19,20 തീയതികളിൽ ആലപ്പുഴയിലാണ് സംസ്ഥാനസമ്മേളനം.











0 comments