ad
Deshabhimani

ദേശാഭിമാനി തിരൂർ ഏരിയ ലേഖകൻ വിനോദ് തലപ്പള്ളി അന്തരിച്ചു

Tirur.jpg
വെബ് ഡെസ്ക്

Published on Sep 02, 2026, 09:48 PM | 1 min read

തിരൂർ: ദേശാഭിമാനി തിരൂർ ഏരിയ ലേഖകൻ വിനോദ് തലപ്പള്ളി (55) അന്തരിച്ചു. സംസ്‌കാരം വ്യാഴം ഉച്ചയ്ക്ക് ഒന്നിന് തിരൂർ നഗരസഭ സ്മൃതി ശ്മശാനത്തിൽ. ഹൃദയാഘാതത്തെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.


2004 മുതൽ ദേശാഭിമാനി തിരൂർ ഏരിയ ലേഖകനാണ്. തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഡിറ്റർ ലൈവ് ചാനൽ എഡിറ്ററായിരുന്നു. തിരൂർ റീജിയണൽ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും തിരൂർ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡൻ്റായിരുന്നു. നേരത്തെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.


സിപിഐ എം മുത്തൂർ ബ്രാഞ്ച് സെക്രട്ടറി, തിരൂർ ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി, തിരൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി തിരൂരിലെ മാധ്യമ രംഗത്ത് സജീവമായിരുന്നു. ശ്രദ്ധേയമായ ഒട്ടേറെ വികസന, പരിസ്‌ഥിതി വാർത്തകൾ വിനോദ് തയ്യാറാക്കിയിട്ടുണ്ട്.


അച്ഛൻ : പരേതനായ പരമേശ്വരൻ നായർ. അമ്മ : പരേതയായ ജാനകിയമ്മ. ഭാര്യ : സവിത (പ്രവാസി സേവാ കേന്ദ്രം, തിരൂർ). മക്കൾ: വിസ്മയ, വൈഷ്ണവ് (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: പ്രമോദ്, രഞ്ജിത്, തുളസി, പ്രസന്ന, സ്വർണ്ണകുമാരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home