സൗദി എണ്ണ ടാങ്കറിന് നേരെ ആക്രമണം; രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടു

ദുബൈ : സൗദി അറേബ്യയുടെ ദേശീയ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സൗദിയിൽ നിന്നുള്ള എണ്ണ വഹിച്ചു കൊണ്ട് പോയിരുന്ന രണ്ട് സൂപ്പർടാങ്കറുകളിൽ ഒന്നായ ബഹ്‌റിയുടെ ഉടമസ്ഥതയിലുള്ള സിദറിന് നേരെയാണ് ആക്രമണമുണ്ടായത്.
അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾ കടന്നു പോകരുതെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 28ന് അമേരിക്ക - ഇസ്രയേൽ സഖ്യം ഇറാനിൽ ആക്രമണം നടത്തുന്നതിന് മുമ്പ് വരെ ക്രൂഡ് ഓയിലിന്റെയും, പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു കടന്നുപോയിരുന്നത്. ഹോർമുസ് വഴി പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള യുഎസിന്റെ ശ്രമങ്ങൾക്ക് തടയിടുന്നതിനാണ് ഇറാൻ ഹോർമുസ് അടച്ചത്.
ജൂലൈയിൽ ഒമാൻ തീരത്തിനടുത്തുള്ള കടലിടുക്കിലൂടെ കടന്നുപോകുമ്പോൾ മറ്റൊരു ബഹ്‌റിയുടെ കപ്പൽ, വെഡ്യാൻ സൂപ്പർടാങ്കറുമായി ഇടിച്ചിരുന്നു. യെമനിലെ ഹൂതികൾ സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതിനെത്തുടർന്ന് ജൂലൈ, ആഗസ്ത് മാസങ്ങളിൽ ചെങ്കടലിൽ വെച്ച് മാസ, അംസാൻ എന്നീ രണ്ട് ബഹ്‌റി കപ്പലുകളും ആക്രമിക്കപ്പെട്ടിരുന്നു.









0 comments