Deshabhimani

സമരാവേശത്തില്‍ ചാലക്കുടിയിലെ ജന്തര്‍ മന്തര്‍

ചാലക്കുടിയില്‍ സംഘടിപ്പിച്ച ജന്തര്‍ മന്തര്‍ പരിപാടിയില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Nov 25, 2026, 12:46 AM | 1 min read

ചാലക്കുടി

യുവാക്കളുടെ സമരാവേശത്തില്‍ ചാലക്കുടിയിൽ ജന്തര്‍ മന്തര്‍ ഉയര്‍ന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കുക എന്ന ആവശ്യം ഉയര്‍ത്തി നടന്ന ജന്തര്‍ മന്തറില്‍ ചിത്രരചന, ഒപ്പിടല്‍, ഫ്‌ളാഷ് മോബ്, നാടന്‍പാട്ട്, തുടിപ്പാട്ട്, സംഘഗാനം, മുദ്രാവാക്യ കോര്‍ണര്‍, കാലടി സര്‍വകലാശാല നേതാക്കള്‍ക്ക് സ്വീകരണം, വിവിധ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിക്കല്‍, കവിയരങ്ങ് എന്നിവ നടന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സിപിഐ ദേശീയ കൗണ്‍സിലംഗം കെ രാജന്‍ എംഎല്‍എ, സിജെപി സൗത്ത് സോണല്‍ ലീഡര്‍ അനൂപ് ദേവ്, അശോകന്‍ ചെരുവില്‍, ഡോ. സി രാവുണ്ണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സംസ്‌കൃത സര്‍വകലാശാല സമര നേതാക്കളായ കെ വി അഭിജിത്ത്, പി എം അശ്വന്ത്, പി എസ് അര്‍ച്ചന, മഹാരാജാസ് കോളജ് വൈസ് ചെയര്‍പേഴ്‌സൺ നഫീസത്തുൽ മിസ്രിയ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ ഗോപിനാഥ്, ഇ സി സുരേഷ്, നിധിന്‍ പുല്ലന്‍, ശ്രീജ വിധു, ടി ബി ഭവിന്‍ എന്നിവര്‍ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home