ad
Deshabhimani

ഫ്യൂച്ചർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് കോർപറേറ്റ് ഓഫീസ്‌ ഉദ്ഘാടനം

ഫ്യൂച്ചർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എൻബിഎഫ്‌സിയുടെ കോർപറേറ്റ് ഓഫീസും പുതിയ ബ്രാഞ്ചും ആസിഫ് അലി ഉദ്ഘാടനം ചെയ്യുന്നു

ഫ്യൂച്ചർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എൻബിഎഫ്‌സിയുടെ കോർപറേറ്റ് ഓഫീസും പുതിയ ബ്രാഞ്ചും ആസിഫ് അലി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 12:11 AM | 1 min read


തൃശൂർ

പ്രമുഖ ധനകാര്യ സ്ഥാപനമായ ഫ്യൂച്ചർവെൽത്ത് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഫ്യൂച്ചർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് കോർപറേറ്റ് ഓഫീസിന്റെയും പുതിയ ബ്രാഞ്ചിന്റെയും ഉദ്ഘാടനം സിനിമാ താരങ്ങളായ ആസിഫ് അലിയും കലാഭവൻ ഷാജോണും ചേർന്ന് നിർവഹിച്ചു. തൃശൂർ ഒളരി കൈലാസം ടവറിൽ രാജൻ ജെ പല്ലൻ എംഎൽഎ, ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി ആർ രാജേഷ് എന്നിവർ മുഖ്യാതിഥികളായി. യോഗക്ഷേമം ലോൺസ് സിഇഒ ഉണ്ണിക്കൃഷ്ണൻ, കോർപറേഷൻ കൗൺസിലർ ഇ എസ് ബാബുരാജ്, ഡോ. സിദ്ധാർഥ ശങ്കർ, കെ പ്രസന്ന രാജു, എൻസിഎ സംസ്ഥാന പ്രസിഡന്റ് ഡേവിസ് പാലത്തിങ്കൽ, വി ആർ മനോജ് കുമാർ. ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് ഡയറക്ടർമാരായ സജിമോൾ രാജേഷ്, ചിന്നമ്മ വിൻസെന്റ്, കവിത മണികണ്ഠൻ എന്നിവർ സംസാരിച്ചു. ​ ഗ്രൂപ്പിന് മൂന്നു സംസ്ഥാനങ്ങളിലായി അറുപതോളം ബ്രാഞ്ചുകളാണുള്ളത്. ഈ വർഷം പത്തോളം ബ്രാഞ്ചുകൾ ആരംഭിക്കാനും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലൊട്ടാകെ ബ്രാഞ്ചുകൾ തുടങ്ങാനുമുള്ള പദ്ധതിയുണ്ടെന്ന് മാനേജിങ് ഡയറക്ടർ പി ആർ രാജേഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home