Deshabhimani

വിദ്യാഭ്യാസ രംഗത്തേക്ക് ഐസിഎല്‍ ഗ്രൂപ്പ്

ഐസിഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാന്‍ അഡ്വ. കെ ജി അനിൽ കുമാ‌ര്‍ വിദ്യാഭ്യാസ രംഗത്തേക്കുള്ള 
ചുവടുവയ്പ്പുമായി ബന്ധപ്പെട്ട വിവരണ പത്രിക പ്രകാശിപ്പിക്കുന്നു

ഐസിഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാന്‍ അഡ്വ. കെ ജി അനിൽ കുമാ‌ര്‍ വിദ്യാഭ്യാസ രംഗത്തേക്കുള്ള 
ചുവടുവയ്പ്പുമായി ബന്ധപ്പെട്ട വിവരണ പത്രിക പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 01:01 AM | 1 min read

തൃശൂര്‍

വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവയ്‌പുമായി ഐസിഎൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്. ദേശീയ–അന്തർദേശീയ നിലവാരത്തിലുള്ള പ്രവേശനപരീക്ഷാ പരിശീലനവും സ്കോളർഷിപ്‌ പദ്ധതികളും ലക്ഷ്യമിട്ട് ഐസിഎൽ അക്കാദമിക്‌ തൃശൂരില്‍ തുടക്കമായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ ജി അനിൽ കുമാ‌ര്‍ വിദ്യാഭ്യാസ രംഗത്തേക്കുള്ള വിവരണ പത്രിക പ്രകാശിപ്പിച്ചു. നീറ്റ്, ജെഇഇ, കീം, സിയുഇടി, എസ്എടി, എസിടി തുടങ്ങിയ പ്രവേശനപരീക്ഷകൾക്കുള്ള പരിശീലനം, ദേശീയ ഒളിമ്പ്യാഡ് തയ്യാറെടുപ്പ്, കരിയർ ഗൈഡൻസ്, അധ്യാപക പരിശീലനം എന്നിവ അക്കാദമിയിലൂടെ ലഭ്യമാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും നൽകും. വിദ്യാഭ്യാസ സ്ഥാപനമായ പി എസ് കെ എഡ്യുവെഞ്ചേഴ്‌സിനെ ഐസിഎൽ ഗ്രൂപ്പ് ഏറ്റെടുത്തതും അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് കരുത്താകും. അക്കാദമിയുടെ പ്രവർത്തനം കേരളമൊട്ടാകെയും തുടർന്ന് ദക്ഷിണേന്ത്യയിലേക്കും രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ. കെ ജി അനിൽ കുമാർ അറിയിച്ചു. ഐസിഎല്‍ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്സണ്‍ ഉമ അനില്‍കുമാര്‍, ഐസിഎല്‍ ഫിന്‍കോര്‍പ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, കമ്പനി സെക്രട്ടറി ടി വി വൈശാഖ്, ഐസിഎല്‍ അക്കാദമി ഡയറക്ടര്‍ പി സുരേഷ് കുമാര്‍, ഐസിഎല്‍ ഫിന്‍കോര്‍പ് ഡയറക്ടര്‍ ഇ കെ ഹരികുമാര്‍, സിഎഫ്ഒ ടി മാധവന്‍കുട്ടി, എസ്ജിഎം സതീശന്‍ കല്ലിടില്‍ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home