Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്

അറിവിന്റെ പോരാട്ടത്തിനൊരുങ്ങി

a
വെബ് ഡെസ്ക്

Published on Oct 23, 2026, 01:32 AM | 1 min read

ഫറോക്ക്

അറിവുതേടലിന്റെ ഉത്സവവേദി ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15ാം പതിപ്പിന്റെ ജില്ലാതല മത്സരത്തിനുള്ള ഒരുക്കങ്ങളായി. 25ന് ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ ജില്ലാ മത്സരം നടക്കും. രാവിലെ എട്ടരക്ക്‌ രജിസ്ട്രേഷൻ ആരംഭിക്കും. പി എ മുഹമ്മദ് റിയാസ് എംഎൽഎ ടാലന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സൺ സി ചന്ദ്രിക അധ്യക്ഷയാകും. പ്രശസ്ത ക്വിസ് മാസ്റ്റർ കൂടിയായ ഡോ. പി എ ഫസൽ ഗഫൂർ മുഖ്യാതിഥിയാകും. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലാണ് മത്സരം. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി പ്രസംഗ മത്സരവും പ്രത്യേക സയൻസ് പാർലമെന്റും ഇതോടൊപ്പമുണ്ടാകും. രക്ഷിതാക്കൾക്കായി സൗഹൃദ - വിജ്ഞാന സദസ്സും നടക്കും. ക്വിസ് മത്സരത്തിന് സമാന്തരമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്ര പാർലമെന്റിൽ "ശാസ്ത്രം, സത്യം, സമൂഹം’ വിഷയത്തിൽ പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ ഡോ. കെ പി സന്തോഷ് വിദ്യാർഥികളുമായി സംവദിക്കും. സമാപന പരിപാടിയിൽ വിജയികൾക്ക് യുപിഎസ്-സി സിവിൽ സർവീസ് റാങ്ക് ഹോൾഡർ സിദ്ധാർഥ് എം ജോയ് സമ്മാനങ്ങൾ വിതരണം ചെയ്യും. ഉപജില്ലാതല വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാരും പ്രസംഗ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരും ഉൾപ്പെടെ ജില്ലയിലെ 17 സബ് ജില്ലകളിൽനിന്നായി 153 മത്സരാർഥികളാണുണ്ടാവുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home