പൊലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന് നാട്ടുകാർ
വർക്കലയിൽ വീണ്ടും മോഷണം

വർക്കല
ചെറുന്നിയൂർ പന്തുവിളയിൽ അധ്യാപകന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്‌ടിച്ചെന്ന് പരാതി. പന്തുവിള ഉത്രട്ടാതിയിൽ ബിനുവിന്റെ വീട്ടിലാണ് മോഷണം. മുൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് അലമാരയിൽനിന്ന് രണ്ടു പവൻ ആഭരണവും രണ്ടായിരത്തോളം രൂപയും പുതുവസ്ത്രങ്ങളും മോഷ്ടിച്ചു. 18ന് വീട്ടുകാർ ഗുരുവായൂരിലേക്ക് പോയിരുന്നു. 21ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. കിടപ്പു മുറിയിലെ അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചുവാരി ഇട്ടിരുന്നു. ഒരു ബ്രേസ്‌ലെറ്റും മോതിരവും ഉൾപ്പെടെയാണ് മോഷ്‌ടിച്ചത്. വർക്കല പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തി. വർക്കല മേഖല കേന്ദ്രീകരിച്ച് മോഷണവും കവർച്ചാശ്രമങ്ങളും വർധിക്കുന്നുവെന്ന പരാതികൾ നിലനിൽക്കെയാണ് വീണ്ടും മോഷണം. മോഷ്ടാക്കളുടെ രൂപം സിസിടിവി ദൃശ്യങ്ങളിൽ ലഭ്യമാണെങ്കിലും പിടികൂടാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഒരുമാസംമുമ്പ് വർക്കലയിൽ യുവതികൾ മാത്രം താമസിച്ചുവന്ന വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ഇതിലും ആരെയും പിടികൂടിയിട്ടില്ല.







0 comments