അക്ഷരമുറ്റം ജില്ലാ മത്സരം 25ന്

കൊച്ചി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15– -ാം സീസൺ ജില്ലാ മത്സരം 25ന് എറണാകുളം ഗവ. ഗേൾസ് എച്ച്‌എസിൽ നടക്കും. രാവിലെ 10ന് പ്രശസ്‌ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണ ഉദ്‌ഘാടനം ചെയ്യും. യുവ നടി അൻസിബ ഹസൻ മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയർമാൻ എസ് സതീഷ് അധ്യക്ഷനാകും.
ഉപജില്ലാ മത്സരത്തിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലയിൽ മാറ്റുരയ്‌ക്കുന്നത്. ക്വിസ് ഫെസ്റ്റിവൽ, ശാസ്ത്ര പാർലമെന്റ്, പ്രസംഗമത്സരം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. ക്വിസ് മത്സരത്തിലെ ഒന്നാംസ്ഥാനത്തിന് 10,000 രൂപയും രണ്ടാംസ്ഥാനത്തിന് 5,000 രൂപയുമാണ് സമ്മാനം. എച്ച് എസ്, എച്ച്‌എസ്‌എസ് വിഭാഗക്കാർക്കായുള്ള പ്രസംഗമത്സരത്തിന് 5000, 3000 രൂപ വീതമാണ് ഒന്നും രണ്ടും സമ്മാനം.
ശാസ്‌ത്ര പാർലമെന്റിൽ ‘നിർമിതബുദ്ധി സാധ്യതകളും ആശങ്കകളും’ എന്ന വിഷയത്തിൽ കുസാറ്റ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസർ ഡോ. ജി സന്തോഷ്‌കുമാർ പ്രഭാഷണം നടത്തി വിദ്യാർഥികളുമായി സംവദിക്കും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം.









0 comments