Deshabhimani

തൃക്കാക്കരയില്‍ കോൺഗ്രസിലും യുഡിഎഫിലും ഭിന്നത

 കോണ്‍ഗ്രസുകാരനായ സ്റ്റാൻഡിങ് കോൺസലിനെ പുറത്താക്കി

Standing counsel removed
വെബ് ഡെസ്ക്

Published on Oct 23, 2026, 02:18 AM | 1 min read

തൃക്കാക്കര


തൃക്കാക്കര നഗരസഭയുടെ ഔദ്യോഗിക അഭിഭാഷകനെ പുറത്താക്കാൻ കൗൺസിൽ യോഗത്തിൽ ഐകകണ്‌ഠ്യേന തീരുമാനം. കഴിഞ്ഞ കോൺഗ്രസ് ഭരണസമിതി നിയോഗിച്ച എസ് ജമാലിനെയാണ് നിലവിലെ കോൺഗ്രസ് ഭരണസമിതി പ്രത്യേക അജൻഡവച്ച് പുറത്താക്കിയത്. വ്യാഴം രാവിലെ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.

നഗരസഭയ്ക്കുവേണ്ടി ജമാൽ കൈകാര്യം ചെയ്തിരുന്ന കേസ് ഫയലുകൾ തിരികെ ഏൽപ്പിക്കാൻ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ല. നഗരസഭയുടെ കേസുകളിൽ ഏറിയപങ്കും കൈകാര്യം ചെയ്തിരുന്ന ജമാല്‍ ഇവയെല്ലാം തോറ്റുകൊടുക്കുകയാണെന്നും എതിർകക്ഷികളുമായി ധാരണയുണ്ടാക്കിയെന്നും ആക്ഷേപമുണ്ടായി. മുൻ യുഡിഎഫ് ഭരണസമിതിയുടെ കാലം മുതല്‍ എൽഡിഎഫ് അംഗങ്ങൾ ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ഫയലുകൾ തിരികെ ആവശ്യപ്പെട്ടത്.


​ജമാലിനെ മാറ്റുന്ന കാര്യത്തിൽ യുഡിഎഫ് പാർലമെന്ററി പാർടി യോഗത്തിലും ഭിന്നാഭിപ്രായം ഉണ്ടായി. നിലവിലെ ചെയർമാനും മുൻ ചെയർമാനും തമ്മിലും വാഗ്വാദമുണ്ടായി. മുസ്ലിംലീഗ് അംഗമായ വൈസ് ചെയർപേഴ്സൺ ചെയർമാന്റെ നടപടിക്കെതിരെ യോഗത്തിൽ പരസ്യമായി രംഗത്തെത്തിയെങ്കിലും ജമാലിനെ നീക്കുന്ന അജൻഡ കൗൺസിലിൽ വന്നപ്പോൾ അംഗങ്ങൾ എല്ലാവരും അനുകൂലിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home