Deshabhimani

നെടുമങ്ങാട്ട്‌ കടകളിൽ 
വീണ്ടും മോഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2026, 02:38 AM | 1 min read

‎നെടുമങ്ങാട്

നെടുമങ്ങാട്ട്‌ നഗരത്തിലെ കടകളിൽ വീണ്ടും മോഷണം. ബുധൻ അർധരാത്രിയോടെ രണ്ട് കടകൾ കുത്തിത്തുറന്ന് പണവും സാധനങ്ങളും കവർന്നു. മോഷണം തുടർക്കഥയായിട്ടും പൊലീസ്‌ നിഷ്‌ക്രിയം. ഉടമകൾ വലിയ പ്രതിഷേധത്തിൽ. മാർ‍ക്കറ്റ് ജങ്‌ഷനിലെ പ്ലാസ്റ്റോ പ്ലാസ ജനറൽ സ്റ്റോർ, ലുലു ഫാക്ടറി സെയിൽ സെന്റർ എന്നിവിടങ്ങളിലായിരുന്നു മോഷണം. പ്ലാസ്റ്റോ പ്ലാസ ജനറൽ സ്റ്റോറിന്റെ മൂന്നാം നിലയുടെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയത്. വിലപിടിപ്പുള്ള സാധനങ്ങളും കാഷ് കൗണ്ടറിൽനിന്ന്‌ 70,000 രൂപയും കവർന്നു. ലുലു ഫാക്ടറി സെയിൽ സെന്ററിന്റെ ഷീറ്റ് പൊളിച്ച് കടയുടെ മുൻവശത്ത് കയറി ഷട്ടറിന്റെ പൂട്ട് തകർത്താണ്‌ വിലപിടിപ്പുള്ള മൊബൈൽ ഫോണുകളടക്കം മോഷ്ടിച്ചത്‌. ‎സിസിടിവി കാമറകളും തകർത്തു. നെടുമങ്ങാട് പൊലീസ് കേസെടുത്തു. ഏതാനും നാളുകളായി നെടുമങ്ങാട്ട്‌ നഗരത്തിലും സമീപ പ്രദേശങ്ങളിലും ബിസിനസ് സ്ഥാപനങ്ങളും ആളില്ലാത്ത വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച്‌ മോഷണം തുടരുകയാണ്. പൊലീസ് അന്വേഷിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home