Deshabhimani

ജില്ലയിൽ പരക്കെ മഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2026, 01:33 AM | 1 min read


കോഴിക്കോട്

ഒരിടവേളയ്‌ക്കുശേഷം ജില്ലയിൽ മഴ വീണ്ടും ശക്തമായി. വ്യാഴം രാവിലെ മുതൽ മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്തു. പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി. കോഴിക്കോട് നഗരമേഖലയിൽ 19.9---- മില്ലീ മീറ്ററും കൊയിലാണ്ടിയിൽ ---ഒരു മില്ലി മീറ്ററും വടകരയിൽ ഒരു ----മില്ലിമീറ്ററുമാണ് മഴപെയ്തത്. താമരശേരി, തിരുവമ്പാടി, ആനക്കാംപൊയില്‍ തുടങ്ങി കിഴക്കന്‍ മലയോര മേഖലകളിൽ കനത്ത മഴയുണ്ടായി. പുഴകളിലും തോടുകളിലും നീഴൊഴുക്ക് ശക്തമായി.

ജില്ലയിൽ 25 വരെ ഓറഞ്ച് അലർട്ടാണ്‌. 26ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ജാഗ്രതാ നിർദേശം

26 വരെ ജാഗ്രത പാലിക്കാൻ കലക്ടറുടെ നിർദേശം. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിക്കാൻ നിർദേശം നൽകും. ക്വാറി പ്രവർത്തനങ്ങളും പാറ പൊട്ടിക്കലും നിരോധിച്ചു. ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, നദികൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനത്തിന്‌ നിയന്ത്രണമുണ്ട്. മലയോര പാതകളിൽ ഗതാഗതം നിയന്ത്രിക്കും. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററും പ്രവർത്തിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home