ഹിരോഷിമ ദിനാചരണം
സഡാക്കോ കൊക്കുകളുമായി വിദ്യാർഥികൾ

ഹിരോഷിമ ദിനത്തിൽ സമാധാനസന്ദേശവുമായി സഡാക്കോ കൊക്കുകളുമായി വിദ്യാർഥികൾ
വാടാനപ്പള്ളി
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി സമാധാന സന്ദേശവുമായി സഡാക്കോ കൊക്കുകളുമായി വിദ്യാർഥികൾ. വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ആർസിയുപി സ്കൂളിലെ വിദ്യാര്‍ഥികളാണ് നൂറിലധികം സഡാക്കോ കൊക്കുകളുമായി സ്കൂളിലെത്തിയത്. പ്രധാനാധ്യാപിക സീജ ജോസഫ് ബോധവൽക്കരണ ക്ലാസെടുത്തു. ശിവദ സുനിൽ ഹിരോഷിമ ദിന സന്ദേശം നൽകി. കൂടുതൽ സഡാക്കോ കൊക്കുകൾ നിർമിച്ച എ എ അഫ്താബ്, സി എസ് ദിഷ, ഫാത്തിമ ഫഹ്‌മ എന്നിവര്‍ക്ക് സമ്മാനങ്ങൾ നൽകി. ആൻസി എസ് മാറോക്കി നേതൃത്വം നൽകി.










0 comments