ലണ്ടന്‍ ബ്രിഡ്‌ജ് എക്‌സിബിഷന്‍ ഇന്നാരംഭിക്കും

ലണ്ടൻ ബ്രിഡ്ജ് മാതൃകയിൽ എറണാകുളം മറൈൻഡ്രൈവിൽ ഡിജെ അമ്യൂസ്‌മെന്റ് ഒരുക്കുന്ന‘ലണ്ടൻ ബ്രിഡ്ജ് എക്സിബിഷന്റെ പ്രവേശനകവാടം. ബ്രിഡ്ജിലൂടെ കയറി എക്സിബിഷൻ ഹാളിൽ പ്രവേശിക്കാവുന്ന രീതിയിലാണിത് നിർമിച്ചിട്ടുള്ളത്
കൊച്ചി
ലണ്ടൻ പാലത്തിന്റെ വിസ്‌മയങ്ങളും യൂറോപ്യന്‍ നഗരങ്ങളുടെ ഭംഗിയും കൊച്ചിയിൽ ആവിഷ്‌ക്കരിക്കുന്ന ഡിജെ അമ്യൂസ്‌മെന്റ്‌സിന്റെ "ലണ്ടന്‍ ബ്രിഡ്‌ജ് എക്‌സിബിഷന്‍' വെള്ളിയാഴ്ച മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ ആരംഭിക്കും. വൈകിട്ട് ആറിന് മേയർ വി കെ മിനിമോൾ ഉദ്ഘാടനം ചെയ്യും. ദിവസവും പകൽ മൂന്നുമുതല്‍ 9.30 വരെയാണ് പ്രദർശനം.
പ്രവേശനകവാടം മുതല്‍തന്നെ സന്ദര്‍ശകര്‍ക്ക് യൂറോപ്യന്‍ നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് പ്രദർശനമെന്ന് ഡിജെ അമ്യൂസ്‌മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സി കെ ദിനേശ്-കുമാര്‍ പറഞ്ഞു. കണ്‍സ്യൂമര്‍ സ്റ്റാളുകള്‍, യൂറോപ്യന്‍ ആര്‍ട്ട് മ്യൂസിയം, ഷോപ്പിങ് സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജനറല്‍ മാനേജര്‍ വി എസ് ബെന്നി, ജെറോം മൈക്കിള്‍, ക്യാമ്പ് മാനേജര്‍ ജോര്‍ജ് വില്യംസ്, കോ- ഓര്‍ഡിനേറ്റര്‍ അഖില്‍ കെ മോന്‍, വളപ്പില കമ്യൂണിക്കേഷൻസ് മാനേജിങ് ഡയറക്ടർ ജോൺസ് വളപ്പില എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments