ad
Deshabhimani

അവകാശസംരക്ഷണത്തിനായി
ജീവനക്കാരുടെ ഉജ്വല മാർച്ച്‌

collectorate march

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ 
എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ടറേറ്റ്‌ മാർച്ച്‌ 
സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌ ഗോപകുമാർ ഉദ്‌ഘാടനം ചെയ്യുന്നു ​

avatar
സ്വന്തം ലേഖകൻ

Published on Aug 07, 2026, 02:25 AM | 1 min read

കാക്കനാട്


കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളിദ്രോഹ നടപടികൾ തിരുത്തണമെന്നും ജീവനക്കാരുടെ വിവിധ അവകാശാനുകൂല്യങ്ങൾ അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ ജീവനക്കാർ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്‌ടറേറ്റിലേക്ക്‌ മാർച്ചും ധർണയും നടത്തി. കോരിച്ചൊരിയുന്ന മഴയത്തും തൃക്കാക്കര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ മാർച്ചിൽ നൂറുകണക്കിന്‌ ജീവനക്കാർ അണിചേർന്നു.


പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, 12–-ാം ശമ്പളപരിഷ്കരണം, ക്ഷാമബത്ത, ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക, ലേബർ കോഡ്‌ പിൻവലിക്കുക, അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങളും സമരത്തിലുന്നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.


എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ ലിൻസി വർഗീസ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെ കെ സുനിൽകുമാർ, കെ എ അൻവർ, എ എൻ സിജിമോൾ, പി ഡി സാജൻ, കെ എസ് ഷാനിൽ, പി പി സുനിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home