കെ ഗോവിന്ദൻ സ്മാരക മന്ദിരം തുറന്നു

വലിയപറമ്പ് വലിയപറമ്പ് കെജിഎം സ്പോർട്സ് ക്ലബ് നിർമിച്ച കെ ഗോവിന്ദൻ സ്മാരക മന്ദിരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്‌തു. യുവതലമുറ വലിയ രീതിയിൽ അടിമപ്പെടുന്ന മയക്കുമരുന്നിനെ പ്രതിരോധിക്കാൻ കായിക രംഗങ്ങളിൽ സജീവമാക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് പിണറായി വിജയൻ പറഞ്ഞു. വലിയപട്ടണങ്ങളിൽ മാത്രമായി പ്രവർത്തിച്ചിരുന്ന ലഹരി സംഘം ഇപ്പോൾ ഗ്രാമങ്ങളിലും പിടിമുറുക്കിയിട്ടുണ്ട്. ഒരു തരത്തിലും പ്രതീക്ഷിക്കാത്തവരാണ് ഇതിന്റെ വാഹകരാകുന്നതെന്നത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. പരാജയങ്ങളിൽപോലും അടുത്ത വിജയത്തിന്റെ ഊർജമാകാൻ ആഗ്രഹിക്കുന്നവരാണ് കായികതാരങ്ങൾ. അത് ഒരു ലഹരിയായി മാറുമ്പോഴാണ് മയക്കുമരുന്നിനുള്ള പ്രതിരോധമായി കായികരംഗം മാറുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം ടി ബുഷറ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം സുരേഷ് എന്നിവർ മുഖ്യാതിഥികളായി. ഇ കെ മല്ലിക, വി വി ഉത്തമൻ, എം അബ്ദുൽസലാം, ഉസ്മാൻ പാണ്ട്യാല, എം ഭാസ്കരൻ, ഇ കെ ഷാജി, സി കുമാരൻ എന്നിവർ സംസാരിച്ചു. പി പി അശോകൻ സ്വാഗതവും കുളങ്ങര മധു നന്ദിയും പറഞ്ഞു. വനിതാവേദിയുടെ നൃത്തനിത്യങ്ങളും വിവിധ കലാപരിപാടികൾ, പയ്യന്നൂർ എസ് എസ് ഓർക്കസ്ട്രയുടെ ഡിജെ നൈറ്റ് ഗാനമേളയും അരങ്ങേറി.









0 comments