print edition മാധ്യമപ്രവർത്തകയുടെ കൊല; ഇസ്രയേലിന്റേത് യുദ്ധക്കുറ്റമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്

അമൽ ഖലീൽ
ജനീവ: ലെബനീസ് മാധ്യമപ്രവർത്തക അമൽ ഖലീലിനെ വധിച്ച ഇസ്രയേൽ വ്യോമാക്രമണം മനഃപൂർവമുള്ളതാണെന്നും ഇത് യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച്.
ഏപ്രിൽ 22-ന് തെക്കൻ ലെബനനിലെ അറ്റ്-തീരി ഗ്രാമത്തിൽ ഇസ്രയേൽ ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അൽ അഖ്ബാർ റിപ്പോർട്ടറായ അമൽ ഖലീൽ കൊല്ലപ്പെട്ടത്.
മാധ്യമപ്രവർത്തകർ ആ കെട്ടിടത്തിലുണ്ടായിരുന്നുവെന്ന് ഇസ്രയേൽ സൈന്യത്തിന് അറിയാമായിരുന്നുവെന്ന് യുഎന്നിന്റെയും റെഡ് ക്രോസിന്റെയും വിവരങ്ങൾ ഉദ്ധരിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് ശേഷവും അമൽ ഖലീൽ ജീവനോടെയുണ്ടായിരുന്നിരിക്കാം. എന്നാൽ രക്ഷാപ്രവർത്തകരെ ഇസ്രയേൽ തടഞ്ഞെന്നും മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി.









0 comments