കെ മൊയ്തീൻകുട്ടിഹാജിയുടെ വീട് പിണറായി സന്ദർശിച്ചു

ചട്ടഞ്ചാൽ അന്തരിച്ച പ്രമുഖ കരാറുകാരനും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തിൽ കെ മൊയ്തീൻകുട്ടിഹാജിയുടെ വീട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ പിണറായി ശനി പകൽ 11നാണ് വീട്ടിലെത്തിയത്. മൊയ്തീൻകുട്ടിഹാജിയുടെ വേർപാടിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി എം രാജഗോപാലൻ, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി കുഞ്ഞിരാമൻ, എം സുമതി, ഉദുമ ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ എന്നിവരും ഒപ്പമുണ്ടായി.









0 comments