ad
Deshabhimani

എം സി വേലായുധന്റെ ചരമവാർഷികദിനം ആചരിച്ചു

m c velayudhan

സിപിഐ എം എറണാകുളം സൗത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച എം സി വേലായുധൻ അനുസ്മരണം 
ഏരിയ കമ്മിറ്റി അംഗം എൻ സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 07, 2026, 02:17 AM | 1 min read

കൊച്ചി


സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി മുൻ അംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എം സി വേലായുധന്റെ അഞ്ചാം ചരമവാർഷിക ദിനാചരണം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.


പ്രഭാതഭേരിയോടെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി. തേവര അഴിക്കോടൻ മന്ദിരത്തിൽ ചേർന്ന അനുസ്മരണയോഗം സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗം എൻ സതീഷ് ഉദ്ഘാടനം ചെയ്തു. കെ ഷാജി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി ആർ റെനീഷ്, സൗത്ത് ലോക്കൽ സെക്രട്ടറി എൻ കെ ഷാജി, ലോക്കൽ കമ്മിറ്റി അംഗം എം സോളമൻ, ഷിപ്‌-യാർഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി പി എ വിനീഷ് എന്നിവർ സംസാരിച്ചു.


കൊച്ചിൻ ഷിപ്‌-യാർഡിൽ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു എം സി വേലായുധൻ. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നിരവധി സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home