ഡോക്ടര്‍മാരില്ലാതെ സര്‍ക്കാര്‍ ആശുപത്രികൾ
രോഗികൾ ‘ക്യൂവി’ലാണ്...

ബീച്ച് ജനറൽ ആശുപത്രിയിൽ വരിയിൽ നിൽക്കുന്ന രോഗികൾ
കോഴിക്കോട്
ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ആശുപത്രികളിൽ മണിക്കൂറോളം കാത്തിരുന്ന് വലഞ്ഞ് രോഗികൾ. ജനറൽ–താലൂക്ക് ആശുപത്രികളിൽ ഉച്ചകഴിഞ്ഞ് കാഷ്വാലിറ്റിയിലെത്തുന്ന രോഗികളാണ് ഡോക്ടറെ കാണാൻ ഏറെനേരം കാത്തിരിക്കേണ്ടിവരുന്നത്. പകർച്ചവ്യാധി സമയത്ത് കൂടുതൽ രോഗികളെത്തുന്നതിനനുസരിച്ച് കാഷ്വാലിറ്റിയിൽ ഡോക്ടർമാരെ നിയമിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഒപി സമയശേഷമെത്തുന്ന അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍പോലും അവഗണിക്കപ്പെടുകയാണ്. ഉച്ചകഴിഞ്ഞാൽ കാഷ്വാലിറ്റിയിൽ ഒരുഡ്യൂട്ടി ഡോക്ടർ മാത്രമാണുള്ളത്. ബീച്ച് ജനറൽ ആശുപത്രിയിൽ ഒപിയിൽ ദിവസം ഏകദേശം 2000 പേരും കാഷ്വാലിറ്റിയിൽ 300 പേരും എത്താറുണ്ട്. കാഷ്വാലിറ്റിയിൽ ഒരുഡ്യൂട്ടി ഡോക്ടറും സഹായത്തിനായി രണ്ട് ഹൗസ് സര്‍ജന്മാരും മാത്രമാണുണ്ടാകാറ്. സ്വകാര്യ ആശുപത്രികളിൽ പോകാൻ പണമില്ലാത്തവരാണ് കാത്തിരുന്ന് ബുദ്ധിമുട്ടിലാകുന്നത്. ഡോക്ടറെ കാണാതെ മടങ്ങിപ്പോകുന്നവരുമുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ രോഗികളെ ചികിത്സിക്കുകയെന്നത് ഡോക്ടര്‍മാരെയും പ്രതിസന്ധിയിലാക്കുന്നു. നിലവിലെ 59 ഡോക്ടര്‍മാരുടെ തസ്‌തികയിൽ രണ്ട് ഒഴിവുണ്ട്. ഇതും നികത്തിയിട്ടില്ല.മറ്റ് താലൂക്കാശുപത്രികളിലും സമാന സ്ഥിതിയാണ്.










0 comments