കെസിഇയു സംസ്ഥാന സമ്മേളനം
സ്വാഗതസംഘം ഓഫീസ് തുറന്നു

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പി എ മുഹമ്മദ് റിയാസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
കേരള കോ–ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം ഓഫീസ് തുറന്നു. മാവൂർ റോഡ് ജങ്‌ഷനിലാണ് ഓഫീസ്. സെപ്തംബർ 21മുതൽ 23വരെയാണ് സമ്മേളനം. 21ന് നടക്കുന്ന പൊതുയോഗം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. പി എ മുഹമ്മദ് റിയാസ് എംഎൽഎ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് അധ്യക്ഷനായി. കെസിഇയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ, പ്രസിഡന്റ് പി എം വഹീദ, ട്രഷറർ പി എസ് ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി എം കെ ശശി, ഇ സുനിൽകുമാർ, കെ ബൈജു എന്നിവർ സംസാരിച്ചു.










0 comments