താക്കീതായി ജീവനക്കാരുടെ ഉജ്വല മാർച്ച്

കേരള എന്‍ജിഒ യൂണിയന്‍ കലക്ടറേറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
കേന്ദ്ര-–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും സിവിൽ സർവീസിനെ തകർക്കുന്ന നടപടികൾക്കുമെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലേക്ക് ജീവനക്കാർ മാർച്ചും ധർണയും സംഘടിപ്പിച്ചു. ജനവിരുദ്ധ നയങ്ങളോടുള്ള രോഷം മാർച്ചിൽ അലയടിച്ചു. എരഞ്ഞിപ്പാലം പാലാട്ട്താഴത്തുനിന്ന് ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് ജീവനക്കാർ അണിനിരന്നു. സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ നടപടി അവസാനിപ്പിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പിലാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കോഴിക്കോട് സിവിൽ സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം ഹംസ കണ്ണാട്ടിൽ, ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ, ജില്ലാ പ്രസിഡന്റ് ടി സജിത്കുമാർ എന്നിവർ സംസാരിച്ചു.










0 comments