Deshabhimani

കരാർ കമ്പനി വാക്ക് പാലിച്ചില്ല

ദേശീയപാത നിർമാണ പ്രവർത്തനം തടഞ്ഞു

എസ് എൻ പുരത്ത് ദേശീയപാത നിർമാണ പ്രവർത്തനം ജനപ്രതിനിധികൾ തടയുന്നു
വെബ് ഡെസ്ക്

Published on Nov 25, 2026, 12:51 AM | 1 min read

കൊടുങ്ങല്ലൂർ

ദേശീയപാതയുടെ നിർമാണത്തിനായി ടോറസുകളിൽ മണൽ കൊണ്ടു പോയതിനെ തുടർന്ന് തകർന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ദേശീയപാത നിർമാണ പ്രവർത്തനം തടഞ്ഞു. ശ്രീനാരായണപുരം പഞ്ചായത്തിലെ ജനപ്രതിനിധികളാണ് പ്രസിഡന്റ്‌ മിനിഷാജിയുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനം തടഞ്ഞത്. പഞ്ചായത്ത് ലക്ഷങ്ങൾ ചെലവ് ചെയ്ത് 11 –-ാം വാർഡിൽ നന്നാക്കിയ റോഡാണ് പുഴയിൽ നിന്നെടുത്ത ടൺ കണക്കിന് മണ്ണ് വലിയ ലോറികളിൽ കൊണ്ടുപോയത് മൂലം തകർന്നത്‌. നിർമാണം കരാറെടുത്ത ശിവാലയ കമ്പനി റോഡ് തകർന്നാൽ നന്നാക്കി നൽകാമെന്ന് പഞ്ചായത്തിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ വാക്കുപാലിക്കാൻ ശിവാലയ കമ്പനി തയ്യാറായില്ല. ഇതേ തുടർന്നാണ് ജനപ്രതിനിധികൾ ദേശീയപാത നിർമാണം തടഞ്ഞത്. തുടർന്ന് മതിലകം പൊലീസ് സ്ഥലത്തെത്തി. ശിവാലയ കമ്പനി അധികൃതരുമായി സംസാരിച്ചു. 26 ന് റോഡ് പണി ആരംഭിക്കുമെന്ന കമ്പനി അധികൃതരുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. ശിവാലയ കമ്പനി വാക്ക് പാലിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഷാജി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home