ദുരിതാശ്വാസ ക്യാന്പിൽ 65 പേർ

തൃശൂര്‍
നിലവിൽ ദുരിതാശ്വാസക്യാന്പിൽ കഴിയുന്നത് 65 പേർ. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 19 കുടുംബങ്ങളാണ് ക്യാന്പുകളിലുള്ളത്. 31 പുരുഷന്മാരും 22 സ്ത്രീകളും 12 കുട്ടികളും ക്യാമ്പുകളിലുണ്ട്. ഇതില്‍ 18 മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടുന്നു. നെല്ലായി പന്തല്ലൂർ ജനത യുപിഎസ് ക്യാമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. മുകുന്ദപുരം താലൂക്കിൽ മൂന്നുക്യാന്പുകളിലായി 15 പേരാണുള്ളത്. തൊട്ടിപ്പാൾ കെഎസ്‌യുപി സ്‌കൂളിൽ ഒരു കുടുംബത്തിലെ മൂന്നുപേരും ഇരിങ്ങാലക്കുട ജവഹർ പകൽവീട്ടിൽ രണ്ടുകുടുംബങ്ങളിലെ അഞ്ചുപേരും പറപ്പൂക്കര ജിഐപിഎസിൽ രണ്ടുകുടുംബങ്ങളിലെ ഏഴുപേരുമാണ് കഴിയുന്നത്. തൃശൂർ താലൂക്കിൽ രണ്ടു ക്യാന്പുകളാണുള്ളത്. കുറുന്പിലാവ് ജിൽപിഎസിലെ ക്യാന്പിൽ മൂന്നുകുടുംബങ്ങളിലെ 14പേരും നെടുപുഴ ഗവ. പോളി ടെക്‌നിക്കിലെ ക്യാന്പിൽ 11 കുടുംബങ്ങളിലെ 36 പേരുമാണ് ഉള്ളത്. ക്യാമ്പുകളുള്ള സ്കൂളുകൾക്ക് ഇന്ന് അവധി തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച കലക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും അവധിമൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.










0 comments