ad
Deshabhimani

പൊഴി പൂർണമായും മുറിക്കണം: സജി ചെറിയാൻ

സജി ചെറിയൻ എംഎൽഎ തോട്ടപ്പള്ളി സ്‍പിൽവേ സന്ദർശിക്കുന്നു
വെബ് ഡെസ്ക്

Published on Aug 06, 2026, 01:32 AM | 1 min read

അമ്പലപ്പുഴ

മാലിന്യ കൂമ്പാരത്താല്‍ സ്പിൽവേ അടഞ്ഞതും പൊഴി മുറിക്കാത്തതുമാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു. ​ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് മാലിന്യം മാറ്റുമെന്ന് മന്ത്രി എം ലിജു പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഒന്നും നടന്നിട്ടില്ല. എടുത്ത തീരുമാനം നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട് ഉദ്യോഗസ്ഥർ നിർദേശം നടപ്പാക്കുന്നില്ല. 
 ബോധപൂർവ്വമായ എന്തോ ഇതിന് പിന്നില്‍ നടക്കുന്നുണ്ട്. ജനങ്ങളുടെ ജീവൻവച്ച് സര്‍ക്കാര്‍ കളിക്കരുത്. കുട്ടനാട്, അപ്പർ കുട്ടനാട്, തിരുവല്ല മേഖലകളിലെ ജനങ്ങൾ ഭീതിയിലാണ്. ​
 രണ്ടുമാസമായി ലീഡിങ് ചാനൽ ക്ലീൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മഴക്കാലപൂർവ്വ ശുചീകരണങ്ങൾ പോലും നടന്നില്ല. കഴിഞ്ഞ കാലങ്ങളിൽ സ്വാഭാവികമായല്ല പൊഴി മുറിഞ്ഞത്. അടിയന്തരമായി പൊഴി പൂർണമായും മുറിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ 2018 നേക്കാൾ വലിയ അപകടമുണ്ടാകുമെന്നും സജി ചെറിയാൻ എംഎൽഎ സ്പിൽവേ സന്ദർശിച്ച് മാധ്യമങ്ങളോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home