ad
Deshabhimani

print edition മുഖ്യമന്ത്രിക്ക് 
മനുഷ്യത്വമില്ല: എഐടിയുസി

AITUC
വെബ് ഡെസ്ക്

Published on Aug 06, 2026, 01:31 AM | 1 min read

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളോട്‌ സർക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്‌ മനുഷ്യത്വരഹിതസമീപനമാണെന്ന്‌ എഐടിയുസി. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും നീണ്ടകരയിലുമുണ്ടായ ദുരന്തങ്ങളെയും മരണങ്ങളെയും സർക്കാർ ലാഘവത്തോടെ കാണുന്നു. ദുരന്തസ്ഥലങ്ങൾ സന്ദർശിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തെ മുഖ്യമന്ത്രി പരിഹസിച്ചു.

കാലാവസ്ഥാ വ്യതിയാനംമൂലം മീൻപിടിത്തം നിരോധിക്കുന്ന ദിവസങ്ങളിൽ മുൻ എൽഡിഎഫ് സർക്കാർ പ്രതിദിനം 200 രൂപ നൽകിയിരുന്നു. എന്നാൽ, നിലവിൽ ഒരു രൂപപോലും നൽകുന്നില്ലെന്ന്‌ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും ജനറൽ സെക്രട്ടറി ടി രഘുവരനും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home