എൽഎഫ് ആശുപത്രിയിൽ സൗരോർജ പ്ലാന്റ് തുറന്നു

ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗരോർജ പാനലുകളുടെയും ലൈറ്റുകളുടെയും ഉദ്ഘാടനം വൈദ്യുതിമന്ത്രി സണ്ണി ജോസഫ് നിർവഹിക്കുന്നു
അങ്കമാലി
ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സൗരോർജ പാനലുകളുടെയും ലൈറ്റുകളുടെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു.
മന്ത്രി റോജി എം ജോൺ, ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലയ്ക്കപ്പിള്ളി, വികാരി ജനറൽ മോൺസിഞ്ഞോർ ആന്റോ ചേരാതുരുത്തി, നഗരസഭ ചെയർപേഴ്സൺ റീത്താ പോൾ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ എസ് സഹിത എന്നിവർ സംസാരിച്ചു. 650 കിലോ വാട്ട് ശേഷിയുള്ളതാണ് പാനൽ. നവതി ആഘോഷ സമാപനസമ്മേളനം 8ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.










0 comments