ad
Deshabhimani

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.91 കോടി

....
വെബ് ഡെസ്ക്

Published on Sep 20, 2025, 12:44 AM | 1 min read


ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രത്തിലെ സെപ്തംബറിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 6,91,50,655 രൂപ. രണ്ട്‌ കിലോ 378 ഗ്രാം 600 മില്ലിഗ്രാം സ്വർണവും 16 കിലോ 60 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 19 , ആയിരം രൂപയുടെ മൂന്ന്‌, അഞ്ഞൂറിന്റെ 63 കറൻസിയും ലഭിച്ചു . സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നടയിലെ എസ്ബിഐ ഇ ഭണ്ഡാരം വഴി 2,49,088രൂപയും കിഴക്കേനട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 18, 240 രൂപയും ലഭിച്ചു. പടിഞ്ഞാറേ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 58,141രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 8582 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 28, 115 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 79,401 രൂപയും ലഭിച്ചു. ഇതിന് പുറമേ ഗോൾഡ് അപ്രൈസർ അസുഖ ബാധിതനായതിനാൽ കഴിഞ്ഞ മാസം പരിശോധന മാറ്റിവച്ച, ഭണ്ഡാര എണ്ണലിൽനിന്നും ഒരു കിലോഗ്രാം 628 ഗ്രാം 500 മില്ലിഗ്രാം സ്വർണവും ആറ് കിലോ 960 ഗ്രാം വെള്ളിയും ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home