ad
Deshabhimani

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 
കാണിക്കയായി സ്വര്‍ണ കിരീടം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗോപു നന്തിലത്ത് സ്വര്‍ണ കിരീടം സമര്‍പ്പിക്കുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗോപു നന്തിലത്ത് സ്വര്‍ണ കിരീടം സമര്‍പ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 19, 2026, 12:11 AM | 1 min read

ഗുരുവായൂര്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നന്തിലത്ത് ഗ്രൂപ്പ് 25 പവന്‍ വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ചു. നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് ക്ഷേത്രത്തില്‍ സ്വര്‍ണ കരീടം സമര്‍പ്പിച്ചത്. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് സ്വര്‍ണകരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, ഷൈനി ഗോപു എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം സോപാനപ്പടിയില്‍ സമര്‍പ്പിച്ച സ്വര്‍ണ കിരീടം ചാര്‍ത്തിയായിരുന്നു. 201 ഗ്രാം 370 മില്ലിഗ്രാം തൂക്കം വരുന്നതാണ്‌ കിരീടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home