ad
Deshabhimani

ഗുരുവായൂര്‍ ക്ഷേത്രം

വെര്‍ച്വല്‍ ക്യൂ ആഗസ്‌ത്‌ 
4 മുതല്‍

.
വെബ് ഡെസ്ക്

Published on Jul 26, 2026, 12:00 AM | 1 min read

ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിനായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് വിരമാമാകുന്നു. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദർശനം നടത്തുന്നതിനുള്ള ഓൺലൈൻ ബുക്കിങ് സേവനം ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നവർക്ക് ഇനിമുതൽ ഓൺലൈൻ ബുക്കിങ് വഴി ദർശന സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുന്ന ക്രമീകരണമാണ് ഒരുക്കുന്നത്. വിർച്വൽ ക്യൂ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി വരുന്നവർക്ക് സുഗമമമായ ദർശനം ഒരുക്കുകയാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തിൽ ആഗസ്‌ത്‌ നാലുമുതൽ ആഴ്‌ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്‌ചയുമാണ് വിർച്വൽ ക്യൂ ബുക്കിങ് പ്രയോജനപ്പെടുത്താൻ കഴിയുക. ഇതിനായി ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://guruvayurdevaswom.in സന്ദർശിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home