ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കേ നടപ്പന്തല്‍ നാടിന് സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കേ നടപ്പന്തല്‍ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ഉദ്ഘാടനം ചെയ്യുന്നു
ഗുരുവായൂർ
ഗുരുവായൂര്‍ ക്ഷേത്രത്തിൽ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്തായി നിർമിച്ച നടപ്പന്തലും കിഴക്കേഗോപുര കവാടത്തിൽ തീർത്ത ഗേറ്റും ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. കുംഭകോണത്തെ ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘമാണ് വഴിപാടായി നടപ്പന്തലും കവാടവും നിര്‍മിച്ച് നല്‍കിയത്. ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, എൻജിനിയർമാരായ എം വി രാജൻ, എം കെ അശോക് കുമാർ, വി ബി സാബു, ഇ കെ നാരായണൻ ഉണ്ണി, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ (ക്ഷേത്രം), എം രാധ (ജീവധനം), കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘം ട്രസ്റ്റ് മേധാവി മണി ചന്ദിരൻ എന്നിവർ സംസാരിച്ചു.










0 comments