ഗുരുവായൂരിൽ വെർച്വൽ ക്യൂ ഏർപ്പെടുത്തും: ദേവസ്വം ചെയർമാൻ

ഗുരുവായൂർ
ഗുരുവായൂരെത്തുന്നവർക്ക് ക്ഷേത്രദർശനം സുഖകരമാക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ക്യൂ ഓൺലൈൻ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് പറഞ്ഞു. ദേവസ്വം ആവിഷ്കരിച്ച ഫേയ്സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെർച്വൽ ക്യൂ. ഗുരുവായൂരിൽ എത്തുന്നവർക്ക് സുഖദർശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം കൂടി പാലിച്ചാണ് സംവിധാനം നടപ്പിലാക്കുന്നതെന്നും ചെയർമാൻ അറിയിച്ചു. ദേവസ്വം അക്കൗണ്ട്സ് വിഭാഗം പൂർണമായും കംപ്യൂട്ടർവൽക്കരിച്ചതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, എം യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.










0 comments